ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസാണ് ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഷോ സെഷൻസ് കോടതി ഉത്തരവ് നാളെ വരാനിരിക്കെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

You must be logged in to post a comment Login