ബിന്ദു വീണ്ടും മലചവിട്ടാന്‍ എത്തുന്നു; ക്ഷേത്രത്തിന് സമീപം സംഘടിച്ച് ആചാര സംരക്ഷകര്‍

ബിന്ദു വീണ്ടും മലചവിട്ടാന്‍ എത്തുന്നു; ക്ഷേത്രത്തിന് സമീപം സംഘടിച്ച് ആചാര സംരക്ഷകര്‍

പത്തനംതിട്ട: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കനക ദുര്‍ഗയ്ക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു വീണ്ടും മല ചവിട്ടാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ് ഇപ്പോള്‍. ഭക്തജനങ്ങളുടെ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.

ബിന്ദു സന്നിധാനത്ത് എത്തുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു തൊട്ട് പിന്നാലെ പ്രതിഷേധക്കാരുടെ വന്‍ സംഘം ക്ഷേത്ര പരിസരത്ത് തടിച്ച് കൂടിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ വരവിനെ സംബന്ധിച്ച് പോലീസ് വൃത്തങ്ങളില്‍ നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. യുവതി പ്രവേശന വിധി നിലനില്‍ക്കുന്നുണ്ടെങ്കിലും മണ്ഡല കാലത്തേതു പോലുള്ള പോലീസ് വിന്യാസം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

You must be logged in to post a comment Login