ബിഷപ്പിനെതിരായ കേസ് ഗൗരവതരമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി; കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ല

പാല: ബിഷപ്പിനെതിരായ കേസ് ഗൗരവതരമെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതി. കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

അതേസമയം ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ തെളിവെടുപ്പിനായി ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ചിരുന്നു. ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രതി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിനു മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്.കഴിഞ്ഞ ദിവസം,കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗിക ക്ഷമതാ പരിശോധന നടത്തിയിരുന്നു.

You must be logged in to post a comment Login