ബി.ജെ.പി സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം : ഓണപരിപാടിക്കെത്തിയ വാദ്യമേളക്കാര്‍ക്കു മര്‍ദ്ദനം

കോട്ടയം: എം.ജി സര്‍വകലാശാലയിലേയ്ക്ക ബി.ജെ.പി  നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സര്‍വകലാശാല  കാംപസിനുള്ളില്‍ ഓണാഘോഷ പരിപാടി നടത്തിയിരുന്നവര്‍ക്കെതിരേ കൈയേറ്റവുമുണ്ടായി. പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് വലയം ഭേദിച്ച്  ക്യാംപസിലേക്ക് തള്ളിക്കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ സംസ്‌കാര സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലേക്ക് കല്ലെറിയുകയായിരുന്നു.

 

സര്‍വകലാശാല ഗെയിറ്റിനടുത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നെങ്കിലും അവരെ മറികടന്നാണ് കാംപസിനുള്ളിലേയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.

 

വിവിധ കലാരൂപങ്ങളുമായി ഓണാഘോഷം നടത്തിയിരുന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നവര്‍ ഒന്നടങ്കം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ചെണ്ടമേളക്കാരെ ചിലര്‍ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു.

 

എന്നാല്‍ ആരും പരാതി നല്‍കാതിരുന്നതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ഗാന്ധിനഗര്‍ പോലിസ് അറിയിച്ചു. ഓണാഘോഷപരിപാടികള്‍ക്ക് സംസ്‌കാര ഭാരവാഹികളായ പി ആര്‍ ജയകുമാര്‍ (പ്രസിഡന്റ്), കെ രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), സുഹൈല്‍ റഹ്മാന്‍ (സെക്രട്ടറി), ജ്യോതിര്‍മയി ജി (ജോ. സെക്രട്ടറി), അജികുമാര്‍, ടി എസ് ബോസ് എന്നിവരാണ് നേതൃത്വം നല്‍കിയത്.  സര്‍വകലാശാലയിലെ വിവേകാനന്ദ ചെയര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി യുടെ മാര്‍ച്ച്.

You must be logged in to post a comment Login