ബി നിലവറയും ഷാര്‍ജാപള്ളിയും ചിത്രത്തിന്റെ പൂജ നടന്നു

മക്ബൂല്‍ സല്‍മാന്‍, മണിക്കുട്ടന്‍, സംവിധായകന്‍ സുജിത്ത് നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാര്‍ജാപള്ളിയും എന്ന സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. പത്മനാഭാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ ഷിജു(മിനി) നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുണ്‍ കായംകുളം, ഹരി, സുരജ് സുകുമാര്‍ നായരും ചേര്‍ന്നാണ്.സുജിത്ത്, മണിക്കുട്ടന്‍, മക്ക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ അനീഷ് ഗോപാല്‍, വിനീത് വിശ്വന്‍ (അങ്കമാലി ഡയറീസ്), ജോമോന്‍ ജോഷി, രാജ്കുമാര്‍, ശശി കലിംഗ, ആര്‍.ജെ ഫിറോസ്, മാമുകോയ , അനിഷ് റഹ്മാന്‍ തുടങ്ങി ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബാക്കി താരനിര്‍ണയം നടന്നു വരുന്നു.

അനാമിക മന്‍വാ തുടങ്ങി ഒട്ടേറെ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സൂരജ് സ്‌ക്രീന്‍ ടച് കേരള ഷോര്‍ട് ഫിലിം പ്രീമിയര്‍ ലീഗിലെ പ്രഥമ സീസണിലെ മികച്ച സംവിധായകനായിരുന്നു . ചിത്രത്തിന്റ ഛായാഗ്രഹണം അരുണ്‍ ടി ശശി , സംഗീത സംവിധാനം പ്രശാന്ത് മോഹനന്‍, വരികള്‍ ഡെന്നീസ് ജോസഫ് ഡിസൈന്‍സ് പ്രതീഷ് കലഞ്ഞൂര്
തിരുനന്തപുരത്തുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെയും ഒരു കൊച്ചു ഡോണിന്റെയും കഥ ഒരു കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകന്‍ പറഞ്ഞു . തിരുവനന്തപുരം, ചെങ്കോട്ട എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റ പ്രീ പ്രൊഡക്ഷന്‍ ജോലികളും താരനിര്‍ണ്ണയവും പുരോഗമിക്കുന്നു

You must be logged in to post a comment Login