ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബോര്‍ഡില്‍ നടക്കുന്ന കാര്യങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ കോടതി, ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ഉന്നത സംഘടനയ്ക്ക് കാര്യമായ പിഴവ് സംഭവിച്ചിരിക്കുന്നെന്ന് കുറ്റപ്പെടുത്തി.
N_Srinivasan
അതേസമയം, ബി.സി.സി.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ശ്രീനിവാസന്റെ ഭാവി, കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതി തീരുമാനിക്കും. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചുമതലയേല്ക്കുന്നത് ഈ കേസിലെ തീര്‍പ്പ് പ്രകാരമായിരിക്കുമെന്ന് കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വാതുവെപ്പിലെ അന്വേഷണത്തെ ബാധിക്കരുത്. ”ബി.സി.സി.ഐ.യുടെ വിശ്വാസ്യത എങ്ങനെയാണ് നഷ്ടപ്പെട്ടത്.”കോടതി ചോദിച്ചു. പ്രസിഡന്റായി ശ്രീനിവാസന്‍ തുടരുന്നത് എങ്ങനെ അന്വേഷണത്തെ ബാധിക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളതെന്നും കോടതി വ്യക്തമാക്കി.

ശ്രീനിവാസനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ.ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പുതിയ സമിതി ഉണ്ടാക്കാമെന്നും കോടതിയെ അറിയിച്ചു.

You must be logged in to post a comment Login