ബുര്‍ക്കിനാ ഫാസോയില്‍ അല്‍ഖ്വെയ്ദ ഭീകരാക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു

മുഖം മറച്ചെത്തിയ ആയുധധാരികള്‍ ഹോട്ടലിന് പുറത്ത് ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഉള്ളില്‍ കടന്നത്.

Burkina-Faso

ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയുടെ തലസ്ഥാനമായ വാഗഡൂവിലെ ഹോട്ടലില്‍ അല്‍ഖ്വെയ്ദ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ ഹോട്ടലിനുള്ളില്‍ ഭീകരര്‍ ബന്ദിയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. 63 പേരെ മോചിപ്പിക്കാന്‍ സുരക്ഷാസേനയ്ക്കായി. ഇതില്‍ 33 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ഭീകരാക്രമണം ഇപ്പോഴും തുടരുകയാണ്. സുരക്ഷാസേനയും ഹോട്ടലിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

മുഖം മറച്ചെത്തിയ ആയുധധാരികള്‍ ഹോട്ടലിന് പുറത്ത് ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഉള്ളില്‍ കടന്നത്. നിരവധി വിദേശ ടൂറിസ്റ്റുകള്‍ താമസത്തിനെത്തുന്ന ഹോട്ടലാണ് അല്‍ഖ്വെയ്ദ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ഇസ്ലാമിക് മഗ്‌രിബ് ഏറ്റെടുത്തു. ഫ്രാന്‍സിനെതിരെയും അവിശ്വാസികളായ പാശ്ചാത്യര്‍ക്കും എതിരെയുള്ള പ്രതികാര നടപടിയാണെന്നും അല്‍ഖ്വെയ്ദ അറിയിച്ചു.

ഹോട്ടലിനുള്ളിലുള്ളവരെ പുറത്തെത്തിക്കാനും ഭീകരരെ വകവരുത്താനുമായി സുരക്ഷാസേന തിരിച്ചടി ശക്തമാക്കി.

You must be logged in to post a comment Login