ബുള്ളറ്റും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുവാറ്റുപുഴ: യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുവാറ്റുപുഴ പുളിഞ്ചോട് കല്ലാക്കല്‍ മധു മോഹന്‍ (26) ആണ് മരിച്ചത്. പുളിഞ്ചുവട് മണി നിവാസില്‍ മണിയുടെ മകന്‍ ശശി(26)നെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 8.30ന് പോഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. മുവാറ്റുപുഴയില്‍ നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ മുവാറ്റുപുഴയ്ക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴി മധു മോഹന്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിട്ടേര്‍ഡ് ബിഎസ്എന്‍എല്‍ ജീവനക്കാരനും സിപിഐഎം മുവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മെമ്പറും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ കെ.എന്‍.മോഹനനാണ് പിതാവ്. ബിഎസ്എന്‍എല്‍ ജീവനക്കാരി രാധാമണിയാണ് മാതാവ്. സഹോദരി-മൃദുല, സഹോദരി ഭര്‍ത്താവ്-ശ്രീകുമാര്‍ ഇരുവരും ബാഗ്ലൂര്‍.സംസ്‌കാരം നടത്തി.

You must be logged in to post a comment Login