ബെന്‍സ് ജി കോഡ് ആരെയും അതിശയിപ്പിക്കുന്ന കാര്‍

കുറച്ചു കാലം മുന്‍പ് വരെ ആഡംബര കാര്‍ എന്നാല്‍ മലയാളികളുടെ മനസ്സില്‍ വന്നിരുന്ന പേര് ബെന്‍സ് എന്ന് മാത്രമായിരുന്നു. എന്നാല്‍ പിന്നീട് ഓഡി, ബി എം ഡബ്ലിയു , ജഗ്വാര്‍ അങ്ങനെ പല പേരുകളും മലയാളിക്ക് സുപരിചിതമായി.എന്നാല്‍ ഇന്നും ഒട്ടും തന്നെ തങ്ങളുടെ ഗവേഷണ ബുദ്ധി ചോര്‍ന് പോകാതെ കാലത്തിനൊത്ത മാറ്റങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് മെഴ്‌സിഡസ് ബെന്‍സ്. ഡ്രൈവര്‍ ഇല്ലാ കാറുകളുടെ യുഗം ആണ് വരന്‍ ഇരിക്കുന്നത് എന്ന് പറയുമ്പോളും ഡ്രൈവിംഗ് ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കായി ബെന്‍സ് അണിയറയില്‍ ഒരുക്കുകയാണ് ഒരു കാര്‍. ബെന്‍സ് ജി കോഡ്. ഏഷ്യന്‍ വിപണിയെ മുന്നില്‍ കണ്ടു കൊണ്ട് നിര്‍മ്മിക്കുന്നു എന്ന് പറയുന്ന ഈ കാറിന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ അതിശയിച്ചു പോകുന്ന തരത്തില്‍ ആണ് ഇതിന്റെ രൂപകല്‍പന.

You must be logged in to post a comment Login