ബെന്‍സ് ‘പിക്കപ്പ് ട്രക്ക്’ നിര്‍മ്മാണത്തിലേയ്ക്ക്

x-classpick-up-truck

അത്യാഢംബര വാഹന നിര്‍മ്മാതക്കള്‍ എന്നാണ് ബെന്‍സ് പൊതുവില്‍ അറിയപ്പെടുന്നത്. കാര്‍, ബൈക്ക്, വാന്‍, ട്രക്ക്, ബസ് തുടങ്ങിയവയിലെല്ലാം ബെന്‍സ് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ പിക്കപ്പ് ട്രക്കുകളിലും ഒരു പരീക്ഷണം നടത്താന്‍ പോകുകയാണ് ബെന്‍സ് ഇപ്പോള്‍. സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹാമില്‍ നടന്ന ചടങ്ങില്‍ പുതിയ Xക്ലാസ് മോഡലിന്റെ കണ്‍സെപ്റ്റ് വെരിഷന്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

പവര്‍ഫുള്‍ അഡ്വേഞ്ചര്‍, സ്‌റ്റൈലിഷ് എക്‌സ്‌പ്ലോറര്‍ എന്നീ രണ്ട് വേരിയന്റുകളുടെ കണ്‍സെപ്റ്റ് വേരിഷനാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സ്‌റ്റൈലിഷ് എക്‌സ്‌പ്ലോറിന് വലിയ ടയറുകള്‍ക്കൊപ്പം കാറുമായി കൂടുതല്‍ ഇണങ്ങി നില്‍ക്കുന്ന രൂപമാണുള്ളത്. ഓഫ് റോഡ് വാഹനത്തിന് സമാനമായ രൂപമാണ് പവര്‍ഫുള്‍ അഡ്വേഞ്ചറിന്റെത്. നിരത്തിലുള്ള ബെന്‍സ് കാറുകളുടെ ഫീച്ചേര്‍സുമായി ചേര്‍ന്നതാണ് ഉള്‍വശം പൂര്‍ണമായും ക്രമീകരിച്ചിരിക്കുന്നത്.

X ക്ലാസിന്റെ നിര്‍മാണം നിസാന്റെനോ സഖ്യത്തിന്റെ സഹായത്തോടെ അവരുടെ നിര്‍മാണ കേന്ദ്രത്തിലാണ്. ക്യാമറ, റഡാര്‍, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ മോഡേണ്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സൗകര്യങ്ങള്‍ X ക്ലാസില്‍ നല്‍കിയിട്ടുണ്ട്. യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക വിപണികളിലാണ് ആദ്യ ഘട്ടത്തില്‍ വാഹനം എത്തുക. അടുത്ത വര്‍ഷം അവസാനത്തോടെ X ക്ലാസ് വിപണിയിലെത്തും.

You must be logged in to post a comment Login