ബേപ്പൂരില്‍ വികെസി മത്സരിക്കും, തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം

ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത് കോഴിക്കോട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം മെഹ്ബൂബിനെയായിരുന്നു. ഇന്ന് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

vkc
കോഴിക്കോട്: ബേപ്പൂരില്‍ വികെസി മമ്മദ് തോയ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിലവില്‍ കോഴിക്കോട് മേയര്‍ ആണ് വികെസി. എം മെഹ്ബൂബിനെതിരായ പ്രാദേശിക വികാരമാണ് തീരുമാനത്തിനു പിന്നില്‍.

ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത് കോഴിക്കോട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം മെഹ്ബൂബിനെയായിരുന്നു. ഇന്ന് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

അതേസമയം, തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും, വി.ശിവന്‍കുട്ടി നേമത്തും മല്‍സരിക്കും.

You must be logged in to post a comment Login