ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി മരിച്ചു

 

ആലപ്പുഴ: ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കോയമ്പത്തൂരില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയായ കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

You must be logged in to post a comment Login