ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. സൈന്യം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നന്മക്കായി സ്ഥാനമൊഴിയുകയാണെന്ന് ഇവോ വ്യക്തമാക്കി. ഞായറാഴ്ച പാർലമെന്റ് മുൻപാകെ ഇവോ മൊറേൽസ് രാജികത്ത് സമർപ്പിച്ചു.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ഇവോ അധികാരത്തിലെത്തിയതെന്ന ആരോപണം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ ജനം തെരുവിലിറങ്ങിയതോടെ രാജ്യത്ത് പ്രതിസന്ധി നിലനിന്നിരുന്നു. പ്രശ്‌നം രൂക്ഷമായതോടെയാണ് മൊറേൽസ് രാജിവയ്ക്കാൻ നിർബന്ധിതനായത്.

അതിനിടെ മൊറേൽസിന് രാഷ്ട്രീയ അഭയം നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി മെക്‌സിക്കൻ വിദേശകാര്യ സെക്രട്ടറി മാർസെലോ എബ്രാൻഡ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു മാർസെലോയുടെ പ്രഖ്യാപനം.

You must be logged in to post a comment Login