ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി

vijendar singh congress candidate from south delhi

ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. ഡെൽഹിയിലെ സൗത്ത് ഡെൽഹി മണ്ഡലത്തിൽ നിന്നുമാണ് വിജേന്ദർ സിംഗ് മത്സരിക്കുക. രഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എ. ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സിറ്റിങ് എം.പി. രമേഷ് ബിദുരിയും എ. എ.പിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികൾ.

2008ൽ ബെയ്ജിങ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ വിജേന്ദർ ലോക ചാമ്പ്യൻഷിപ്പിലും ഈ നേട്ടം ആവർത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു.

നേരത്തെ ഡെൽഹിയിലെ ആറ് സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡെൽഹിയിൽ നിന്നും ഷീല ദിക്ഷിത്തും, ചാന്ദ്‌നി ചൗകിൽ നിന്ന് ജെപി അഗർവാളും, ന്യൂ ഡെൽഹിയിൽ നിന്ന് അജയ് മാക്കനും, ഈസ്റ്റ് ഡെൽഹിയിൽ നിന്ന് അരവിന്ദർ സിംഗും മത്സരിക്കും.

You must be logged in to post a comment Login