ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് പാര്‍വതി

ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് മലയാളി നടി പാര്‍വതി. സ്വര ഭാസ്കറിന്‍റെ മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പാര്‍വതി സ്വരയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്. അഭിനയം കൊണ്ടു മാത്രമല്ല, നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ ബോളിവുഡിലെ വേറിട്ട സ്വരമാണ് സ്വര ഭാസ്കർ. ബോളിവുഡിലെയും മോളിവുഡിലെയും വേറിട്ട രണ്ട് വ്യക്തിത്വങ്ങളാണ് പാര്‍വതിയും സ്വര ഭാസ്കറും. കുറച്ചുകാലമായി ഇരുവരും നല്ല സുഹൃത്തുക്കളാണ്.

സ്വര ഭാസ്കര്‍ തൻ്റെ 31ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് പാര്‍വതി ആശംസകൾ നേര്‍ന്നത്. ഇൻസ്റ്റാഗ്രാമിൽ സ്വര ഭാസ്കറിനൊപ്പം നിൽക്കുന്ന ചിത്രം സ്റ്റോറിയായി പാര്‍വതി ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ഇരുവരും പരസ്പരം ചേര്‍ന്നു നിന്നെടുത്ത സുന്ദരമായ ചിത്രത്തോടൊപ്പം പാര്‍വതി ഇങ്ങനെ കുറിച്ചു. ഹാപ്പി ബര്‍ത്ത് ഡേ സുന്ദരീ.

പാര്‍വതിയുടെ പിറന്നാളും രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു. നിരവധി പേരാണ് പാര്‍വതിയെ പുകഴ്ത്തിയും പ്രശംസിച്ചും ആശംസ നേര്‍ന്നും രംഗത്തെത്തിയത്.

You must be logged in to post a comment Login