ബോളിവുഡ് നടി ഊര്‍മിള മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോംഡ്കര്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാകും. ബുധനാഴ്ച്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്. ഏപ്രില്‍ 29നാണ് മുംബൈയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രമുഖ നടന്‍ ഗോവിന്ദ 2004ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മണ്ഡലമാണു മുംബൈ നോര്‍ത്ത്. 2014ല്‍ ബിജെപിയിലെ ഗോപാല്‍ ഷെട്ടി 4,46,000 വോട്ടിനാണു കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഊര്‍മിളയെ രംഗത്തിറക്കി മുന്നേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേസമയം, മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലാണു നിരുപം മത്സരിക്കുന്നത്.

1980ല്‍ ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ ഊര്‍മിള രംഗീല, ഇന്ത്യന്‍, ജുദായി, സത്യ, മസ്ത്, ദില്ലഗി, ഖൂബ്‌സൂരത് തുടങ്ങിയവ ചിത്രങ്ങളൂടെയാണ് ശ്രദ്ധേയയായത്.

ANI

@ANI

Urmila Matondkar to contest from Mumbai North parliamentary constituency on a Congress ticket.

116 people are talking about this

You must be logged in to post a comment Login