ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

മുംബൈ: ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി. തന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബോളിവുഡ് സിനിമകളിലെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ പരാമര്‍ശിച്ചത്. നിരവധി പ്രണയ സിനിമകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പ്രണയ സിനിമകളേക്കാള്‍ വ്യത്യസതത നിറഞ്ഞ മനോഹരമായ പ്രണയ കഥകള്‍ നമുക്ക് ചുറ്റുമുണ്ട്.

ബോളിവുഡ് സിനിമകളിലേത് പോലെയാണ് പ്രണയം സംഭവിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രണയങ്ങളല്ല യഥാര്‍ത്ഥ ജവിതത്തിലുള്ളത്. ഇതെല്ലാം കെട്ടുകഥകളാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. ജീവിതത്തോട് പടപൊരുതുന്ന ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് ‘ഫോട്ടോഗ്രാഫില്‍’ നവാസുദ്ദീന്‍ സിദ്ദിഖിയുടേത്. റിതേഷ് ബാദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേയ് 17 നാണ് ചിത്രം പുറത്തിറങ്ങുക.

You must be logged in to post a comment Login