ബ്രസീലിനായി പുതിയ താരം അണിയറയില്‍ ഒരുങ്ങുന്നു ; പന്ത്രണ്ട് വയസ്സുകാരന്റെ ആരേയും അമ്പരപ്പിക്കുന്ന വീഡിയോ

 

ഫുട്‌ബോളിന്റെ കാല്‍പനിക ഭൂമിയായ ബ്രസീലില്‍ നിന്ന് പുതിയൊരു ഫുട്‌ബോള്‍ വിസ്മയം. പന്ത്രണ്ട് വയസ്സുകാരന്‍ ലൂസിയാനീഞ്ഞോയാണ് ഫുട്‌ബോള്‍ ലോകത്തെ കളിമികവുകൊണ്ട് അമ്പരപ്പിക്കുന്നത്. പെലെ മുതല്‍ നെയ്മര്‍ വരെ നീളുന്ന ലോകോത്തര താരങ്ങളുടെ കൂട്ടത്തിലേക്കാണ് ലൂസിയാനീഞ്ഞോയെ ഫുട്‌ബോള്‍ പ്രേമികള്‍ അവതരിപ്പിക്കുന്നത്.

Related image

പന്തടക്കത്തിലും ലോംഗ്‌റേഞ്ചര്‍ ഷോട്ടിലും ഡ്രിബ്ലിംഗിലുമെല്ലാം എല്ലാവരെയും അമ്പരപ്പിക്കുന്ന മികവാണ് ലൂസിയാനീഞ്ഞോയ്ക്ക്. ഇതുകൊണ്ട് തന്നെയാണ് കൊച്ചുതാരത്തെ നെയ്മറും റോബര്‍ട്ടോ കാര്‍ലോസും ബ്രസീലിന്റെ പ്രതീക്ഷ എന്ന് വിശേഷിപ്പിക്കുന്നത്. ഫ്‌ലെമെംഗോ അക്കാഡമിയുടെ താരത്തെത്തേടി യൂറോപ്യന്‍ ക്ലബുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

Image result for LUCIANINHO

Image result for LUCIANINHO

നെയ്മറെയും, മെസ്സിയെയും ഇഷ്ടമാണെങ്കിലും കുഞ്ഞ് ജീനിയസിന് കൂടുതല്‍ ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക

You must be logged in to post a comment Login