ബ്രസീല്‍ * അര്‍ജന്റീന സ്വപ്‌നപോരാട്ടം

കാല്‍പ്പന്ത് കളിയെ പ്രണയിക്കുന്നവര്‍ കാത്തിരുന്ന സ്വപ്‌ന പോരാട്ടം ഇന്ന് . ബെയ്ജിങിലെ കിളിക്കൂട് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്കാണ് ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തേയും വൈരികളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും കരുത്തരായ താരങ്ങളാണ് ഇരുടീമുകള്‍ക്കും വേണ്ടി പട നയിക്കുന്നത്. മഞ്ഞക്കുപ്പായക്കാരെ കാനറികളുടെ ഇളമുറക്കാരന്‍ നെയ്മറും അര്‍ജന്റീനയുടെ ലയണല്‍ മെസിയും മുഖാമുഖമെത്തുമ്പോള്‍ നൂറ്റാണ്ട് പിന്നിടുന്ന ഫുട്‌ബോള്‍ വൈരം ഏഷ്യന്‍ വരകരയില്‍ നിന്നു ഏഴുകടലും കടന്ന് പരന്നൊഴുകും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വന്‍ശക്തികളുടെ ആദ്യ ഏറ്റുമുട്ടലിന്റെ ചരിത്രം ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ബെയ്ജിങ്ങില്‍ ഇളമുറക്കാരുടെ നേര്‍ക്കുനേര്‍ പോരാട്ടം. നെയ്മറുടെ മഞ്ഞക്കുപ്പായക്കാര്‍ വെള്ളക്കുപ്പായത്തില്‍ നീലവരകളുമായെത്തുന്ന ലയണല്‍ മെസ്സിയുടെ സംഘത്തോട് ബെയ്ജിങ്ങില്‍ മാറ്റുരയ്കുമ്പോള്‍ നൂറ്റാണ്ടിന്റെ വൈരം കിളിക്കൂട്ടിലൊതുങ്ങാതെ ലോകംമുഴുവന്‍ എത്തുന്നത്. ബ്രസീല്‍ ദേശീയ കോച്ചായി ദുംഗയും അര്‍ജന്‍റീന പരിശീലകനായി ജെറാര്‍ഡോ മാര്‍ട്ടീനോയും സ്ഥാനമേറ്റശേഷമുള്ള ഇരു ടീമുകളുടേയും ആദ്യ പോരാട്ടമാണിത്. ബാഴ്‌സലോണയിലെ സഹതാരങ്ങളായ നെയ്മറും മെസ്സിയും തമ്മില്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റുമുട്ടുന്നെന്നതും ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കന്‍ യുദ്ധം(ബാറ്റില്‍ ഓഫ് ദി സൗത്ത് അമേരിക്കന്‍സ്) എന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിളിക്കുന്ന അര്‍ജന്റീനബ്രസീല്‍ ആദ്യ പോരാട്ടം 1914 സപ്തംബര്‍ 20നാണ് അരങ്ങേറിയത്.
അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടന്ന ആ സൗഹൃദമത്സരത്തില്‍ 30 ന് ജയം അര്‍ജന്റീനയ്‌ക്കൊപ്പമായി. ഏഴ് ദിവസങ്ങള്‍ക്കുശേഷം അതേ വേദിയില്‍ നടന്ന റോക്ക കപ്പ് പോരാട്ടത്തില്‍ അര്‍ജന്റീനയെ 10 ന് കീഴടക്കി ബ്രസീല്‍ കണക്കുതീര്‍ക്കുകയും ചെയ്തു. അവിടെത്തുടങ്ങിയ മൈതാനയുദ്ധത്തിന്റെ 95 എപ്പിസോഡുകളാണ് ഇക്കാലമത്രയും ആരാധകര്‍ക്ക് മുമ്പില്‍ അരങ്ങേറിയത്. 36 വട്ടം ജയം സ്വന്തമാക്കി അര്‍ജന്‍റീന മുന്നില്‍നില്‍ക്കുമ്പോള്‍ 35 ജയങ്ങള്‍ ബ്രസീല്‍ പോക്കറ്റിലാക്കി. 24 എണ്ണത്തില്‍ ജയപരാജയങ്ങളില്ലാതെ ഫൈനല്‍ വിസില്‍ മുഴങ്ങി. 151 ഗോളുകള്‍ അര്‍ജന്റീന സെലക്കാവോ വലയിലെത്തിച്ചു. ആല്‍ബിസെലസ്റ്റകളുടെ ഗോളിമാര്‍ക്ക് 145 വട്ടം ബ്രസീല്‍ ആക്രമണത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.
2012 നവംബര്‍ 21ന് ബ്യൂണസ് ഐറിസില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 21 ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പമായി. 1940ല്‍ ബ്യൂണസ് ഐറിസില്‍ നടന്ന റോക്ക കപ്പ് പോരാട്ടത്തിലെ അര്‍ജന്‍റീനയുടെ 61 ആണ് ഏറ്റവും ഉയര്‍ന്ന വിജയമാര്‍ജിന്‍. എന്നാല്‍ അഞ്ച് വര്‍ഷത്തിനുശേഷം അതേ ടൂര്‍ണമെന്റ് റിയോ ഡി ജെനെയ്‌റോയില്‍ അരങ്ങേറിയപ്പോള്‍ 62 ന് വിജയിച്ച് ബ്രസീല്‍ കണക്കുചോദിച്ചെന്നതും ചരിത്രം. ആദ്യകാല ബ്രസീല്‍അര്‍ജന്‍റീന പോരാട്ടങ്ങള്‍ക്ക് സൗഹൃദച്ചുവയുണ്ടായിരുന്നെങ്കില്‍ 1920ഓടെ ചിത്രം മാറുന്നതും കണ്ടു. ആ വര്‍ഷം ഒക്ടോബര്‍ ആറിന് നടന്ന ഒരു സൗഹൃദമത്സരത്തിന്റെ തലേന്ന് അര്‍ജന്‍റീന ദിനപ്പത്രം ‘ക്രിട്ടിക്ക’ പുറത്തിറക്കിയ കാര്‍ട്ടൂണില്‍ ബ്രസീല്‍ ടീമിനെ കുരങ്ങന്മാരായി ചിത്രീകരിച്ചത് ഇതിന്റെ തുടക്കംമാത്രം. പത്രം ബ്രസീല്‍ താരങ്ങളുടെ കൈയിലെത്തിയതോടെ ടീമിലും ഭിന്നിപ്പുണ്ടായി. ഒരുവിഭാഗം പ്രതിഷേധിച്ച് മത്സരത്തില്‍നിന്ന് വിട്ടുനിന്നു. ഒടുവില്‍ ഒസ്!വാള്‍ഡോ ഗോമസിന്റെ നേതൃത്വത്തില്‍ ടീമിലെ ഏഴംഗങ്ങള്‍ മാത്രമാണ് അര്‍ജന്റീനയുമായി കളിക്കാന്‍ തയ്യാറായത്. 11 തികയ്കാന്‍ നാല് അര്‍ജന്‍റീന കളിക്കാരെ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തിയാണ് മത്സരം നടത്തിയത്. പിന്നീട് ബ്രസീല്‍ പത്രങ്ങളും ഇതേ നാണയത്തില്‍ തിരിച്ചടിച്ചുതുടങ്ങിയതോടെ മൈതാനത്തെ പോരാട്ടം മനസ്സുകളുടെ പോരാട്ടമായി വളരുകയായിരുന്നു. ബ്രസീല്‍ ദേശീയ കോച്ചായി ദുംഗയും അര്‍ജന്റീനയുടെ പരിശീലകനായി ജെറാര്‍ഡോ മാര്‍ട്ടീനോയും ചുമതലയേറ്റ ശേഷം ഇരു ടീമുകളുടേയും ആദ്യ പോരാട്ടമാണിത്. ബാഴ്‌സലോണയിലെ സഹതാരങ്ങളായ നെയ്മറും മെസിയും തമ്മില്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റുമുട്ടുന്നെന്നതും ശ്രദ്ധേയമാണ്. 1914 സെപ്തംബര്‍ 20 നാണ് ലാറ്റിനമേരിക്കന്‍ യുദ്ധം എന്ന് ഫുട്‌ബോള്‍ ആരാധകര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ബ്രസീല്‍  അര്‍ജന്റീന കന്നി പോരാട്ടം നടന്നത്. സ്വന്തം മണ്ണില്‍ നടന്ന ആ പോരാട്ടത്തില്‍ ജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. ഏഴ് ദിവസങ്ങള്‍ക്കു ശേഷം അതേ വേദിയില്‍ നടന്ന പോരാട്ടത്തില്‍ അര്‍ജന്റീനയെ കീഴടക്കി കാനറികള്‍ പകരംവീട്ടി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നു ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിവച്ച കാല്‍പ്പന്ത് യുദ്ധത്തിന്റെ പിന്തുടര്‍ച്ചയ്ക്കാണ് ഇന്ന് ചൈന സാക്ഷ്യംവഹിക്കുക. ഇക്കാലമത്രയും നടന്ന മത്സരങ്ങളില്‍ 36 വട്ടംജയം സ്വന്തമാക്കി അര്‍ജന്റീന മുന്നില്‍നില്‍ക്കുമ്പോള്‍ 35 ജയങ്ങള്‍ ബ്രസീല്‍ സ്വന്തം പേരില്‍ കുറിച്ചിട്ടു. രണ്ടു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും നേര്‍ക്കു നേര്‍ വരുന്നത്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന  ബ്രസീല്‍ സ്വപ്‌ന ഫൈനലിന് കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ നിരാശരായിരുന്നു. 2012 നവംബറില്‍ അമേരിക്കയിലെ ന്യൂ ജഴ്‌സിയിലായിരുന്നു ഇതിനു മുമ്പ് അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് ലയണല്‍ മെസിയുടെ ഹാട്രിക് കരുത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന മഞ്ഞക്കിളികളെ കൂട്ടിലടച്ചത്.

You must be logged in to post a comment Login