ബ്രാന്റ് മൂല്യം: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്/ ഐടി രംഗത്ത് സാംസങ് നാലാമത്

ഇന്റര്‍ബ്രാന്റ് ബ്രാന്റ് വാല്വേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കണ്‍സ്യൂമര്‍ ഇലക്‌ട്രോണി ക്‌സ് / ഐടി ബ്രാന്റുകളില്‍ സാംസങ് നാലാം സ്ഥാനത്ത്. എല്ലാ വിഭാഗങ്ങളിലുള്ള ബ്രാ ന്റുകളുടെ മൂല്യ പട്ടികയില്‍ സാംസങ് എട്ടാമതാണ്.

ഐടി, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് രംഗത്ത് ആപ്പിള്‍, ഐബിഎം, മൈക്രോസോഫ്റ്റ് എന്നീ ബ്രാന്റുകള്‍ മാത്രമാണ് സാംസങിന് മുന്നിലുള്ളത്. ഈ പട്ടികയിലെ ടോപ്പ് 5 ബ്രാ ന്റുകളില്‍ യുഎസിന് പുറത്തുനിന്നുള്ള ഏക ബ്രാന്റാണ് സാംസങ്.

 

എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ടോപ്‌ടെന്‍ ലിസ്റ്റില്‍ യുഎസിന് പുറത്തുനിന്നുള്ള ആദ്യ ബ്രാന്റാണ് സാംസങ്, ടൊയോട്ട ടോപ്‌ടെന്‍ ലിസ്റ്റില്‍ പത്താമതാണ്. ആപ്പിള്‍, ഗൂഗിള്‍, കൊക്കകോള, ഐബിഎം, മൈക്രോസോഫ്റ്റ്, ജിഇ, മക്‌ഡൊണാള്‍ഡ്‌സ്, സാംസങ്, ഇന്റല്‍, ടൊയോട്ട എന്നിങ്ങനെയാണ് ടോപ്‌ടെന്‍ ലിസ്റ്റ്.

ബ്രാന്റ് മൂല്യത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 20% വളര്‍ച്ചയാണ് സാംസങ് ഈ വര്‍ഷം കൈ വരിച്ചത്. 2004 ല്‍ ബ്രാന്റ് മൂല്യ പട്ടികയില്‍ 21-മതും, 2011 ല്‍ പട്ടികയില്‍ 11-ാം സ്ഥാനത്തുമായിരുന്നു സാംസങ്. വിപണിയില്‍ സമീപ വര്‍ഷങ്ങളില്‍ നടത്തിയ ആവേശകരമായ മു ന്നേറ്റമാണ് ആഗോള ബ്രാന്റുകളുടെ മുന്‍നിരയിലേക്ക് കമ്പനിയെ എത്തിച്ചത്.

You must be logged in to post a comment Login