ബ്രിട്ടണിൽ നിന്ന് സ്‌കോമാഡി ക്ലാസിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക്

ബ്രിട്ടീഷ് പാരമ്പര്യമുള്ള പ്രശസ്ത കമ്പനി സ്‌കോമാഡിയുടെ ക്ലാസിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തുന്നു. 60-70 കളിൽ തരംഗം സൃഷ്ടിച്ച ലാമ്പ്രെട്ട ജിപി ശൈലിയിലുള്ള സ്കൂട്ടറുകളാണ് വിപണി പിടിക്കാൻ എത്തുന്നത്. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എജെ പെർഫോമൻസ് കമ്പനിയുമായി കൈകോർത്താണ് ടൂറിസ്മോ ലജേറ 50, TL125, TT200i, TL200, ടൂറിസ്‌മോ ടെക്‌നീക്ക 125 എന്നീ സ്കൂട്ടറുകളെ ഇന്ത്യയിലെത്തിക്കുന്നത്.

ഇതിൽ സ്‌കോമാഡി TT125 ആയിരിക്കും ആദ്യം ഇന്ത്യയിലെത്തുക. 1.98 ലക്ഷം രൂപയാണ് ഈ സ്കൂട്ടറിന്‍റെ വില. 11ബിഎച്ച്പി കരുത്തുള്ള 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ 2 വാല്‍വ് എൻജിനാണ് സ്‌കോമാഡി TT125 ന് കരുത്തേകുന്നത്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടേതാണ് ഈ എൻജിൻ. 220 mm, 200 mm ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിങ് സാധ്യമാക്കുന്നത്.

You must be logged in to post a comment Login