ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒളിക്യാമറയില്‍ കുടുങ്ങി.  ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കീത്ത് വാസ് പാര്‍ലമെന്ററി സമിതികളില്‍ നിന്ന് രാജി വെച്ചു.  ഹോം അഫയേഴ്‌സ് കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് വാസ് രാജിവെച്ചത്.

നാല് പുരുഷ ലൈംഗിക തൊഴിലാളികളുമായുള്ള കീത്ത് വാസിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. വാസിന്റെ ലണ്ടനിലെ ഫ്ലാറ്റില്‍ സണ്ടേ മിറര്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വീഡിയോ പുറത്ത് വന്നത്. കീത്ത് വാസും മെയില്‍ എസ്‌കോര്‍ട്ടും തമ്മിലുള്ള ചിത്രങ്ങളും അദ്ദേഹം അവര്‍ക്ക് അയച്ച ടെക്സ്റ്റ് മെസേജുകളും പുറത്ത് വന്നിട്ടുണ്ട്.

കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ഔദ്യോഗികമായി ചൊവ്വാഴ്ച അറിയിക്കുണെന്ന് വാസ് അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ താന്‍ തല്‍സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും വാസ് കൂട്ടിച്ചേര്‍ത്തു.

യെമനിലെ ഏദനിലാണ് വാസിന്റെ ജനനം. ഗോവക്കാരാണ് മാതാപിതാക്കള്‍. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനു ശേഷം സോളിസിറ്ററായി. 1987 മുതല്‍ ലീസസ്റ്റര്‍ ഈസ്റ്റില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എം.പിയായിരുന്ന വാസ് 2007 ല്‍ ഹോം അഫയേഴ്‌സ് സെലക്ട് കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റു.

You must be logged in to post a comment Login