ബ്രേക്ക് സംവിധാനം കേടായ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; 146 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു(വീഡിയോ)

Sriwijaya-Air-Mishap

ജക്കാര്‍ത്ത: ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. സംഭവം രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി.

Sriwijaya-Air-1

ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു. വിമാനത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Sriwijaya-Air

കഴിഞ്ഞ ഫെബ്രുവരിയിലും ശ്രിവിജയ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ചൈനയില്‍നിന്നു ബാലിയിലേക്കു 192 യാത്രക്കാരുമായി പറന്ന വിമാനം അപായ മുന്നറിയിപ്പിനെ തുടര്‍ന്നു പെട്ടെന്നു തിരിച്ചിറക്കേണ്ടിവന്നു. വിമാനത്തിന്റെ ഒരു വാതില്‍ ശരിയായി അടയ്ക്കാത്തതാണ് അന്നു വിനയായത്.

You must be logged in to post a comment Login