ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണ്‍ ഉപേക്ഷിക്കുന്നു

ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകളെ സ്‌നേഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരുഅപ്രിയ വാര്‍ത്ത. കനേഡിയന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്നും പിന്‍മാറുന്നു ആപ്പിള്‍, സാംസങ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ നിറം മങ്ങിയ ബ്ലാക്‌ബെറിയെ വില്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നാല്‍ പകരം കമ്പനിയുടെ സിഇഒയെ മാറ്റാനും നിക്ഷേപം ഒരു ബില്യണ്‍ ഡോളറായി ഉയര്‍ത്താനുമാണു പുതിയ തീരുമാനം.

ഇനികൂടുതല്‍ ;ശദ്ധിക്കേണ്ടത് സോഫ്ട വെയറുകളിലും സര്‍വ്വീസുകളിലുമാണ് അല്ലാതെ ഉപകരണത്തിലല്ലെന്നാണു ബ്ലാക്ക്‌ബെറിയുടെ പുതിയ സിഇഒ ജോണ്‍ ചെന്‍ പറഞ്ഞു  ബ്ലാക്ക്‌ബെറിയിലെ ജീവനക്കാര്‍ പുതിയതായി ചിന്തിച്ചുതുടങ്ങണമെന്നും ഇനി ഫോണായല്ല ഫോണിലെ സോഫ്ട്‌വെയറായാണ് ബ്ലാക്ക്‌ബെറി കാണുകയെന്നും ചെന്‍ കൂട്ടിചേര്‍ത്തു
ബ്ലാക്ക്‌ബെറിയുടെ ഓഹരികള്‍ക്ക് വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. 19 ശതമാനം ഇടിവോടെ 6.33 ഡോളറാണ് ഇപ്പോള്‍ ബ്ലാക്‌ബെറിയുടെ ഓഹരി മൂല്യം.

ഓഹരിയാക്കി മാറ്റാവുന്ന കടപത്രങ്ങള്‍ വഴിയാവും ബ്ലാക്‌ബെറി ഇനി നിക്ഷേപങ്ങള്‍ സ്വീകരിക്കുക. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമകളായ ഫയര്‍ഫാക്‌സ്  ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് 250 മില്യണ്‍ ഡോളറിന്റെ കടപത്രങ്ങള്‍ വാങ്ങും. നേരത്തെ ഒരു ഓഹരിക്ക് 9 ഡോളര്‍ എന്ന നിലയില്‍ ബ്ലാക്‌ബെറിയെ ഏറ്റെടുക്കാന്‍ ഫയര്‍ഫാക്‌സ് പദ്ധതിയിട്ടിരുന്നെങ്കിലും നഷ്ടത്തിലായ കമ്പനിയെ വാങ്ങണ്ടയെന്ന് പിന്നിട് തീരുമാനിക്കുകയായിരുന്നു. 1999 ല്‍ ഗെയിമുകളു മറ്റുമായി എത്തിയ ബ്ലാക്‌ബെറി പിന്നീട്  സ്മാര്‍ട്‌ഫോണുകളുടെ പുതിയൊരു തരംഗമായി മാറുകയായിരുന്നു നൂതനമായ പല സ്മാര്‍ട്‌ഫോണ്‍സംവിധാനങ്ങളും വിപണിക്ക് പരിചയപ്പെടുത്തിയതും ബ്ലാക്ക്‌ബെറിയായിരുന്നു
പുതിയ നടപടിയുടെ ഭാഗമായി മുന്‍ സിഇഒ ത്രോസ്റ്റണ്‍ ഹെയിന്‍സിനെ  മാറ്റിയതിനുപകരമാണ്  ജോണ്‍ ചെന്‍ ബ്ലാക്ക്‌ബെറിയുടെ തലപ്പത്തെത്തിയത്. ചെന്‍ നേരത്തെ സയിബസി സോഫ്ടവെയര്‍ കമ്പനിയുടെ തലവനായിരുന്നു

.

You must be logged in to post a comment Login