ബ്ലാക്ക് ഡെത്ത് ലോകം കണ്ട മഹാമാരി

അനില്‍ ജോസഫ് രാമപുരം

ലോകം കോവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വൈദ്യശാസ്ത്രവും മനുഷ്യന്റെ സാമൂഹ്യനിലവാരവും ഉയര്‍ന്ന വികാസം പ്രാപിച്ചിട്ടുള്ള ഇന്ന്, പ്രതിരോധവും ജാഗ്രതയും കൊണ്ട് ഈ വിപത്തിനെ പരാജയപ്പെടുത്താനാവും എന്ന ശുഭാപ്തിവിശ്വാസമുണ്ട് നമുക്ക്. എന്നാല്‍ 14-ാം നൂറ്റാണ്ടില്‍ ലോകവ്യാധിയായി പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മരണം താണ്ഡവമാടിയ അക്കാലത്തെക്കുറിച്ച്…

മനുഷ്യചരിത്രത്തിലെ ഏറ്റവും മാരക പാന്‍ഡെമിക്കുകളില്‍ ഒന്നായിരുന്നു 1348-നും 1350-നും ഇടയില്‍ യൂറോപ്പില്‍ മൂര്‍ദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (ആഹമരസ ഉലമവേ).
(പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടര്‍ന്നു പിടിക്കുന്ന തരം വ്യാപക പകര്‍ച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തില്‍ പാന്‍ഡെമിക് (ുമിറലാശര) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാന്‍ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളില്‍ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്)
ഈ രോഗം മൂലം ലോകത്തില്‍ ആകമാനം ഏഴരക്കോടിക്കും 20 കോടിക്കും ഇടയില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
ഈ പകര്‍ച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പില്‍ മരണമടഞ്ഞവരുടെ മൃതശരീരത്തില്‍ നിന്നു ശേഖരിച്ച ഡി.എന്‍.എ. സമീപകാലത്ത് പരിശോധിച്ചതില്‍ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെര്‍സീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളില്‍ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായ രോഗാണുക്കള്‍.
എങ്ങനെയാണ് ബ്ലാക്ക് ഡെത്ത് വ്യാപിച്ചത് ?
1.പ്ലേഗ് ബാധിച്ച എലികളില്‍ ജീവിച്ചിരുന്ന തുരങ്കങ്ങള്‍ ബ്യൂബോണിക് പ്ലേഗിന് വ്യാപകമായി പ്രചരിച്ചിരുന്നു, അത്തരം എലികള്‍ അന്നത്തെ വ്യാപാര കപ്പലുകളില്‍ സര്‍വവ്യാപിയുമായിരുന്നു.
2.ന്യുമോണിക് പ്ലേഗ് തുമ്മിയാല്‍ പടര്‍ന്ന് വേഗത്തില്‍ അടുത്ത വ്യക്തിയിലേക്ക് വ്യാപിച്ചു.
3.തുറന്ന വ്രങ്ങളുമായി സമ്പര്‍ക്കം വഴിയുള്ള സെപ്റ്റിക്മിക് പ്ലേഗ് വ്യാപിച്ചു.
ഏഷ്യയില്‍ (ചൈനയിലോ മദ്ധേഷ്യയിലോ) ആരംഭിച്ച അസുഖം 1348- ന്റെ ആരംഭത്തില്‍ യൂറോപ്പിലും എത്തി. സില്‍ക്ക് റോഡുവഴിയാവണം 1346-ല്‍ ഈ അസുഖം ക്രിമിയയില്‍ എത്തിയതെന്ന് അനുമാനിക്കുന്നു. ക്രിമിയയില്‍ നിന്ന് രക്ഷപെട്ട ഇറ്റാലിയന്‍ കച്ചവടക്കാരിലൂടെയാവണം ഇത് അവസാനം യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളില്‍ വസിക്കുന്ന പൗരസ്ത്യ എലിച്ചെള്ളുകള്‍ വഴിയാവണം ക്രിമിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ പ്രദേശത്തേയ്ക്ക് അസുഖം പടര്‍ന്നത്.
യൂറോപ്പിലെ ജനസംഖ്യയുടെ 30-60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. ബ്ലാക്ക് ഡെത്ത് മുതല്‍ ഏകദേശം 20 മില്യണ്‍ ആളുകള്‍ യൂറോപ്പില്‍ മരണമടഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമായിരുന്നു. പ്രമുഖ നഗരങ്ങളായ പാരീസ് ഏതാണ്ട് പൂര്‍ണമായും ഈ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു, വെനിസ്, ഹാംബര്‍ഗ്, ബ്രെമെന്‍ എന്നിവരുടെ ജനസംഖ്യയുടെ 60% എങ്കിലും നഷ്ടപ്പെട്ടു. ആറു വര്‍ഷം കൊണ്ട് രണ്ടു മുതല്‍ മൂന്നു കോടി വരെ യൂറോപ്യന്മാര്‍ ഈ അസുഖം മൂലം മരണമടഞ്ഞു. മൊത്തത്തില്‍ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്.
ബ്ലാക്ക് ഡെത്തിന്റെ മതപരവും, സാമൂഹികവും, സാമ്പത്തികവുമായ, പ്രത്യാഘാതങ്ങള്‍ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താന്‍ 150 വര്‍ഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവര്‍ത്തനങ്ങള്‍ ചാക്രികമായി യൂറോപ്പില്‍ വന്നുകൊണ്ടിരുന്നു. ഈ കാലയളവില്‍ നൂറില്‍ കൂടുതല്‍ പ്ലേഗ് പകര്‍ച്ചവ്യാധികള്‍ യൂറോപ്പിനെ ബാധിച്ചു. 1361 മുതല്‍ 1480 വരെയുള്ള കാലത്ത് രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ ഇടവേളകളില്‍ ഇംഗ്ലണ്ടില്‍ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു. 1370 കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി. തുടര്‍ന്ന് ലണ്ടനില്‍ 166566 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആള്‍ക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% കൂടുതല്‍ വരുമായിരുന്നു.
ഭയവും, ഭീതിയും നിറഞ്ഞ ജനങ്ങള്‍ നഗരങ്ങളില്‍ നിന്നും പലായനം ചെയ്തു, മിക്കവരും അവരുടെ കുടുംബങ്ങളെ ഉപേക്ഷിച്ചു. ഡോക്ടര്‍മാരും പുരോഹിതരുമായിട്ടുള്ള ആളുകള്‍ ,രോഗം പടരുമെന്നതിനാല്‍ രോഗികളെ ചികിത്സിക്കാന്‍ വിസമ്മതിച്ചു. ഒരു നഗരത്തില്‍ നിന്നും മറ്റൊന്നിലേക്കു പലായനം ചെയ്യുന്നവര്‍ ദേഹമാസകലം മൂടിപ്പുതച്ചാണ് തെരുവുകളില്‍ സഞ്ചരിച്ചത്.
ഈ പ്ലേഗിന്റെ ആദ്യ രോഗ ലക്ഷണം ജലദോഷവും, തുമ്മലും ആയിരുന്നു, അടുത്തുള്ള ആരെങ്കിലും തുമ്മിയാല്‍ അവരെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കിയിരുന്നത്, ആ കാലയളവില്‍ അന്നത്തെ മാര്‍പാപ്പ ആയിരുന്ന പോപ്പ് ഗ്രിഗറി ഒന്നാമന്‍ നിര്‍ദേശിച്ച ചെറിയൊരു പ്രാര്‍ഥനയായിരുന്നു, ആരെങ്കിലും തുമ്മിയാല്‍ ‘ഏീറ ആഹല ൈഥീൗ’ എന്ന് അടുത്തിരിക്കുന്നവര്‍ പറയണം എന്നത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ആരെങ്കിലും തുമ്മിയാല്‍ ആ ശീലം യൂറോപ്പിലെയും, മറ്റ് പല പാശ്ചാത്യരാജ്യങ്ങളിലെയും ജനങ്ങള്‍ പിന്തുടരുന്നു.

You must be logged in to post a comment Login