ബ്ലാസ്റ്റേഴിസിനെ തകര്‍ത്തവര്‍ റയലിന് മുമ്പില്‍ മുട്ടുമടക്കി

ലാലിഗയില്‍ ജിറോണയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ നാല് ഗോളിനാണ് റയല്‍ ജിറോണയെ തകര്‍ത്തത്. ഇരട്ട ഗോള്‍ നേടിയ കരീം ബെന്‍സീമയുടെ മികവിലാണ് റയല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. റയലിനായി സെര്‍ജിയോ റാമോസും ഗരെത് ബെയ്‌ലും ഗോളുകള്‍ നേടി.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ജിറോണ എഫ്‌സിയായിരുന്നു. 16ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ 39ാം മിനിറ്റില്‍ റാമോസ് പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്.

എന്നാല്‍, രണ്ടാം പകുതിയില്‍ റയല്‍ ശക്തമായി തിരിച്ചുവന്നു. അമ്പത്തിരണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബെന്‍സീമ റയലിന് ലീഗ് സമ്മാനിച്ചു. 59ാം മിനിറ്റില്‍ ബെയിലിന്റെ ഗോളിലൂടെ ലീഡ് വര്‍ധിപ്പിച്ച റയലിന് വേണ്ടി 80ാം മിനിറ്റില്‍ കരീം ബെന്‍സേമ തന്റെ രണ്ടാം ഗോളും നേടിയതോടെ മത്സരം 4-1ന് റയല്‍ ജയിക്കുകയായിരുന്നു.

നേരത്തെ പ്രീസീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കൊച്ചിയില്‍ ഏറ്റുമുട്ടിയ ടീമാണ് ജിറോണ എഫ്‌സി. അന്ന് 5-0ത്തിന് ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ക്കുകയായിരുന്നു.

You must be logged in to post a comment Login