ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ ക്രിക്കറ്റ് സൂപ്പര്‍താരത്തെ അമരത്തിറക്കി ബംഗളൂരു എഫ്‌സി

Indian Telegram Android App Indian Telegram IOS App

ബംഗളൂരു : ഐഎസ്എല്ലിലെ പുതിയ ടീമാണ് ബംഗളൂരു എഫ്.സി. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളായാണ് ബംഗളൂരുവിനെ കാണുന്നത്. ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ മത്സരത്തിന് മുമ്പേ തന്നെ പോരാട്ടം തുടങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആരാധക പിന്തുണയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നും ഉയര്‍ത്തിക്കാട്ടുന്നത് ടീമിന്റെ ഉടമകളിലൊരാളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന ഇതിഹാസത്തെയായിരുന്നു. എന്നാല്‍ കളത്തിലെ പോര് ആരംഭിക്കാനിരിക്കെ സച്ചിനു പകരക്കാരനായി മറ്റൊരു ക്രിക്കറ്റ് ഇതിഹാസത്തെ തങ്ങളുടെ അംബാസിഡറായി പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗളൂരു എഫ്‌സി.

കര്‍ണ്ണാടകക്കാരനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡിനെയാണ് ബംഗളൂരു എഫ്.സി അംബാസിഡറായി നിയമിച്ചത്. തന്റെ പുതിയ പദവിയെ മഹത്തരം എന്നാണ് ദ്രാവിഡ് വിശേഷിപ്പിച്ചത്.

നേരത്തെ കേരളത്തിന്റെ സൂപ്പര്‍ താരം ബെര്‍ബറ്റോവിനെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ച് ബംഗളൂരു പ്രതിരോധ താരം ജോണ്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. ബെര്‍ബറ്റോവിനെ എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ചവിട്ടും ഞാന്‍ . പക്ഷേ, അയാളൊരു നല്ല കളിക്കാരനാണ്. ടോപ്പ് ലെവലില്‍ കളിച്ചിട്ടുള്ള താരമാണ്. അവര്‍ക്ക് അയാളൊരു കരുത്താകുമെന്നുറപ്പാണ്. അയാളെ, പ്രത്യേകിച്ചും ബോക്‌സിന് അരികില്‍ വളരെ സൂക്ഷിക്കേണ്ടി വരും. അവന്‍ അപകടകാരിയാണ്. പക്ഷെ ഞങ്ങള്‍ തയ്യാറായിരിക്കും അവനും റെഡിയായിരിക്കണം. ജോണ്‍സണ്‍ പറയുന്നു.

You must be logged in to post a comment Login