ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി; എം.പി സക്കീറിന് വിലക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. മഞ്ഞപ്പടയുടെ സ്വന്തം എം.പി സക്കീറിന് വിലക്ക്. ആറ് മാസത്തെ വിലക്കാണ് സക്കീറിന് ഐഎസ്എല്‍ നല്‍കിയത്. ഈ സീസണിലും അടുത്ത സീസണ്‍ തുടക്കത്തിലും സക്കീറിന് കളിക്കാന്‍ ആവില്ല.

ഡിസംബര്‍ 16ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ റഫറിക്ക് നേരെ പന്തെടുത്തെറിഞ്ഞതിനാണ് സക്കീറിനെതിരെ നടപടി. മത്സരത്തിനിടെ മുംബൈ താരം റാഫേല്‍ ബാസ്റ്റോസിനെ സക്കീര്‍ ഫൗള്‍ ചെയ്തതിന് റഫറി ഉമേഷ് ബോറ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ഉയര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണ് സക്കീര്‍ റഫറിയുടെ മുഖത്തേക്ക് പന്തെടുത്തെറിഞ്ഞത്. വിലക്ക് വന്നതോടെ ഇനി സീസണില്‍ സക്കീറിന് കളിക്കാനാകില്ല. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് സക്കീറിന്റെ സേവനവും നഷ്ടമാകുന്നത് പ്രതിസന്ധിയാണ്.

സക്കീറിന് പുറമെ ചെന്നൈയിന്‍ നായകന്‍ മെയില്‍സന്‍ ആല്‍വസിനും ജെംഷദ്പുരിന്റെ താരം കാര്‍ലോ കാള്‍വോയ്ക്കും മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. ഡെല്‍ഹി ഡൈനമോസിനെതിരായ മത്സരത്തില്‍ എതിര്‍താരത്തെ കൈമുട്ടുകൊണ്ടിടിച്ചതിനാണ് ആല്‍വസിന്റെ വിലക്ക്. ഡൈനമോസിന്റെ തന്നെ കളിക്കാര്‍ക്കെതിരെ വംശീയധിക്ഷേപം നടത്തിയതിനാണ് കാള്‍വോയുടെ വിലക്ക്

You must be logged in to post a comment Login