ഭക്തരോട് ബിജെപി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍; .ശശികല നാട്ടിലാകെ നടന്ന് വിഷം ചീറ്റുകയാണ്

തിരുവനന്തപുരം: ഭക്തരോട് ബിജെപി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് പോലും ഇളവ് നല്‍കാതിരുന്നത് ശരിയായില്ല. സാധാരണ പത്തനംതിട്ടയെയും സന്നിധാനത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ബിജെപിയുടെ രാഷ്ട്രീയ അജണ്ട ജനങ്ങള്‍ക്ക് മനസിലായി തുടങ്ങി.കെ.പി.ശശികല നാട്ടിലാകെ നടന്ന് വിഷം ചീറ്റുകയാണ്. ശശികല ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു.

ഭക്തരുടെ വാഹനങ്ങള്‍ തടയുന്നു. വെളളം പോലും കിട്ടാത്തവിധം ഭക്തരെ ബുദ്ധിമുട്ടിക്കുന്നു . ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമാണ്. മണ്ഡലകാലത്ത് ഹർത്താൽ നടത്തുകയാണെങ്കിൽ പത്തനംതിട്ട ജില്ലയെ ഒഴിവാക്കുകയാണ് ഇത്രയും കാലത്തെ പതിവ്.

തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെത്തുടർന്ന് ശശികലയെ ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അ‍ഞ്ച് മണിക്കൂര്‍ തട‍ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്ത് അറസ്റ്റിലായി. പുലര്‍ച്ചെയാണ്  സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ്  അറസ്റ്റുചെയ്തത്.

You must be logged in to post a comment Login