ഭരണം കിട്ടിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പു തന്നിരുന്നു: ബിജു രമേശ്

ഭരണം കിട്ടിയ ശേഷം സിപിഐഎം വഞ്ചിച്ചെന്ന് ബാറുടമ ബിജു രമേശ്. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രിയെ മാണിയെ വെള്ളപൂശിയാല്‍ സിപിഐഎം വഞ്ചിച്ചുവെന്ന് ജനങ്ങള്‍ കരുതും. മാണിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ബാറുടമകള്‍ തെളിവ് നല്‍കാത്തത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബാറുടമകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ തെളിവ് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.

കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന വിജിലന്‍സ് കണ്ടെത്തലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.മാണിക്കെതിരെ ആരോപണമുയര്‍ന്ന ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 45 ദിവസം കൂടി സമയം അനുവദിച്ചിരുന്നു

You must be logged in to post a comment Login