ഭരണപരിഷ്‌കരണ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വി.എസിനെ എടുത്ത് കളഞ്ഞു; സംഭവം വിവാദത്തില്‍

തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ പേര് എടുത്തുകളഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ വിഎസിന്റെ ചിത്രം വെബ്സൈറ്റില്‍ ഒന്നാമതായി ഉണ്ടായിരുന്നുവെന്ന് പ്രമുഖമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, മുന്‍ ചീഫ് സെക്രട്ടറി കൂടിയായിരുന്ന സി.പി. നായര്‍, നീല ഗംഗാധരന്‍ എന്നീ അംഗങ്ങളുടേയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് മെംബര്‍ സെക്രട്ടറിയുടേയും ചിത്രങ്ങള്‍ സൈറ്റില്‍ ഇപ്പോഴും ഉണ്ട്. ഇതോടെ സംഭവം വിവാദത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തതയില്ലെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

You must be logged in to post a comment Login