ഭരണസ്തംഭനം അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം തയ്യാറാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായിട്ടും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

oommen_chandy_press_meet-300x183

ഭരണസ്തംഭനം അനുവദിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്നും ഇടത് സമരത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login