ഭാഗ്യം തരും ചൈനീസ് അലങ്കാരങ്ങള്‍

ഒരു വീട് വീടാകുന്നത് ഇവിടെയുളള താമസക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പരസ്പര സ്‌നേഹവുമൊക്കെ നിറഞ്ഞു നില്‍ക്കുമ്പോഴാണ്.അല്ലെങ്കില്‍ എത്ര ഭംഗിയുള്ള വീടാണെങ്കിലും അത് ശ്വാശതമാവില്ല.വീട് ഭാഗ്യമുളളതാണെങ്കില്‍ വീട്ടില്‍ വസിക്കുന്നവരുടേയും ഭാഗ്യമായിരിക്കും അത്. ഇതുകൊണ്ടു തന്നെ വീട്ടില്‍ ഭാഗ്യം വരാനായി വാസ്തു, ഫാങ്ഷ്യുയി വിദ്യകളെ വിശ്വസിയ്ക്കുന്നവരാണ് പലരും. വീടിനു ഭാഗ്യം നല്‍കാന്‍ ഓരോ സ്ഥലങ്ങള്‍ക്കും ഇതിന്റേതായ വിശ്വാസങ്ങളും വസ്തുക്കളുമുണ്ട്. ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ചൈനീസ് സാധനങ്ങളും വീട്ടില്‍ വയ്ക്കാറുണ്ട്. നല്ലതു വരുവാന്‍ വീട്ടില്‍ വയ്‌ക്കേണ്ട ചൈനീസ് സാധനങ്ങളെക്കുറിച്ചറിയൂ,

മുള

ചുവന്ന റിബണ്‍ കൊണ്ട് അടിഭാഗം ബന്ധിച്ച ചെറിയ മുളക്കൂട്ടം വീട്ടില്‍ ഒത്തൊരുമയുണ്ടാക്കുമെന്നാണു വിശ്വാസം.
ചൈനീസ് ലൈറ്റുകള്‍
ചൈനീസ് ലൈറ്റുകള്‍ ചുവന്ന നിറത്തില്‍ പേപ്പര്‍ കൊണ്ടു നിര്‍മ്മിച്ച ചൈനീസ് ലൈറ്റുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇവ വീടിന് ഭാഗ്യം നല്‍കുമെന്നാണു വിശ്വാസം.

goldfishചൈനീസ് നാണയങ്ങള്‍
ചൈനീസ് സ്വര്‍ണനാണയങ്ങളും ഐശ്വര്യദായകമാണ്. ഇത്തരം നാണയങ്ങള്‍ ഒരു ബൗളിലിട്ടു വയ്ക്കാം. അല്ലെങ്കില്‍ ഇവ കൂട്ടിക്കെട്ടിയ രീതിയിലും വാങ്ങാന്‍ സാധിയ്ക്കും.

ഭാഗ്യദൈവം
ചൈനീസ് രീതിയിലും സമ്പത്തിന് ഒരു ദൈവമുണ്ട്. ചിത്രത്തില്‍ കാണുന്ന ഈ ദൈവത്തിന്റെ പ്രതിമ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം.
ചുവന്ന വാതിലുകള്‍
ചൈനീസ് വിശ്വാസപ്രകാരം വീടിന്റെ വാതിലുകള്‍, പ്രത്യേകിച്ച് പ്രധാന വാതില്‍ ചുവന്ന നിറത്തിലുള്ള പെയിന്റടിച്ചാല്‍ ഭാഗ്യം വരുമെന്നാണു വിശ്വാസം.

ആന, കടുവ രൂപങ്ങള്‍

ആന, കടുവ തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങള്‍ പ്രധാന വാതിലിനു സമീപം വയ്ക്കുന്നത് ദുര്‍ഭാഗ്യങ്ങളകറ്റുമെന്നാണ് വിശ്വാസം. കടുവയുടെ രൂപം കിടപ്പുമുറിയില്‍ വയ്ക്കുന്നത് അസുഖങ്ങളകറ്റാന്‍ സഹായിക്കുമെന്നും വിശ്വസിക്കുന്നു.

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍ പ്രസിദ്ധമായ ചൈനീസ് ഭാഗ്യസൂചകമാണ്. ഇത് പടിഞ്ഞാറു ദിശയില്‍ വയ്ക്കുന്നത് വീട്ടില്‍ സന്തോഷവും ഭാഗ്യവും കൊണ്ടുവരുമെന്നാണു വിശ്വാസം.

നക്ഷത്രചിഹ്നം

നക്ഷത്രചിഹ്നം വീട്ടില്‍ വയ്ക്കുന്നത് ആഗ്രഹങ്ങള്‍ നടക്കുന്നതിനു സഹായിക്കുമെന്നാണ് വിശ്വാസം.

ചൈനീസ് തവള

ചൈനീസ് തവളയുടെ രൂപം വീട്ടില്‍ സൂക്ഷിയ്ക്കുന്നത് പണവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.ഇതിന്റെ വായില്‍ നാണയവും വയ്ക്കണം.

മണിപ്ലാന്റ്

നാണയത്തിന്റെ ആകൃതിയിലുള്ള ചൈനീസ് മണി പല്‍ന്റുണ്ട്. ഇത് വീടിന്റെ കിഴക്കു ദിശയില്‍ വയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഗോള്‍ഡ് ഫിഷ്

ഗോള്‍ഡ് ഫിഷ് വീട്ടിലുള്ളതും ഭാഗ്യം കൊണ്ടുവരുന്ന മറ്റൊരു ഘടകമാണ്. അക്വേറിയത്തിലോ ബൗളിലോ ഗോള്‍ഡ് ഫിഷിനെ സൂക്ഷിയ്ക്കാം.

You must be logged in to post a comment Login