ഭാര്യാസമേതം സച്ചിന്‍ ഇന്ന് കൊച്ചിയില്‍

sachin

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ആവേശം പകരാന്‍ ടീം ഉടമ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഭാര്യാസമേതം കൊച്ചിയിലെത്തും. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു നടുവില്‍ വൈകിട്ട് അദ്ദേഹമെത്തും.

ആദ്യരണ്ടു സീസണിലും കൊച്ചിയില്‍ നടന്ന രണ്ടിലേറെ മല്‍സരങ്ങളിലും സച്ചിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇത്തവണ ആദ്യ ഹോം മാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയപ്പോളും സച്ചിന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരത്തിന്റെ ഇടവേളകളില്‍ കാണികള്‍ക്ക് ആവേശം പകരുന്നതിനായി സച്ചിന്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റ് തുടങ്ങും മുമ്പുള്ള ടീം അവതരണത്തിലും സച്ചിന്‍ പങ്കാളിയായിരുന്നു.

You must be logged in to post a comment Login