ഭാവനയെ മിസ് ചെയ്യുന്നു:അനൂപ് മോനോന്‍

ഭാവന അനൂപ് മേനോന്‍ കല്യാണ ഗോസിപ്പുകള്‍ക്കിടയില്‍ ഭാവനയെ മിസ് ചെയ്യുന്നുവെന്ന് അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷീടാക്‌സി എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ആംഗ്രി ബേബീസിന്റെ അതേ ടീം ഒന്നിക്കുമ്പോള്‍ ഭാവനിയില്ലാത്തതിന്റെ വിഷമത്തിലാണ് അനൂപ് മേനോന്‍.ആംഗ്രി ബേബീസ് സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്നെയാണ് ഷീ ടാക്‌സിയും ഒരുക്കുന്നത്. നായികയായി ഒരിടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഷി ടാക്‌സിയ്ക്ക് വേണ്ടി ഭാവനയെ ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാല്‍ ഡേറ്റ് പ്രശ്‌നമായതോടെയാണ് ഭാവന ഇല്ലാതായതെന്നും അനൂപ് പറഞ്ഞു. എന്നിരിക്കിലും മുന്‍ ചിത്രത്തെക്കാള്‍ നല്ലൊരു എന്റര്‍ ടൈന്‍മെന്റ് ഷി ടാക്‌സി നല്‍കുമെന്നും അനൂപ് പറയുന്നു

You must be logged in to post a comment Login