ഭാവിജീവിതം ഭാസുരമാക്കാന്‍ പിതാവ് കുഞ്ഞിനെ കാളിക്ക് ബലി നല്‍കി

കേവലം എട്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ തന്റെ ഭാവിജീവിതത്തില്‍ ഭാഗ്യങ്ങള്‍ കടന്നുവരുമെന്നു വിശ്വസിച്ച് പിതാവ് കാളിക്ക് ബലി നല്‍കി. ഉത്തര്‍പ്രദേശിലെ ബാരാബാങ്കി ജില്ലയിലെ നാരൈന്‍ പുര്‍വ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.

സ്വപ്‌നത്തില്‍ കാളി ദേവി പ്രത്യക്ഷപ്പെട്ട് തന്നോട് ആവശ്യപ്പെട്ട പ്രകാരമാണ് മകനെ ബലി നല്‍കിയതെന്ന് പോലീസ് പിടിയിലായ പിതാവ് രാജ്കുമാര്‍ ചൗരസ്യ പറഞ്ഞു. പൂര്‍ണമായ അന്ധവിശ്വാസിയാണ് ഇയാള്‍ എന്ന് ഗ്രാമവാസികള്‍ പറയുന്നു.

 

പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയുടെ കഴുത്തില്‍ രണ്ടുതവണ വെട്ടിയാണ് ഇയാള്‍ ക്രൂരകൃത്യം നടപ്പാക്കിയത്. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് രാജ്കുമാര്‍ചൗരസ്യയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

കൊലപാതകകുറ്റം ചുമത്തിയ ഇയാളുടെ മാനസിക നിലപരിശോധിക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും കുറ്റബോധം രാജ്കുമാര്‍ ചൗരസ്യ പ്രകടിപ്പിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

You must be logged in to post a comment Login