ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം: യുഎന്‍ മനുഷ്യാവകാശ വിദഗ്ധയ്ക്ക് ഉത്തരകൊറിയയുടെ സ്വാഗതം

ജനീവ: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യം സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ വിദഗ്ധയ്ക്ക് ഉത്തര കൊറിയയുടെ സ്വാഗതം. കാറ്റലിന ദേവന്‍ദാസ് അഗ്വിലറാണ് മെയ് മൂന്നു മുതല്‍ എട്ടു വരെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. ഇതാദ്യമായാണ് യുഎന്‍ മനുഷ്യാവകാശ സമിതി നിയോഗിക്കുന്ന വ്യക്തിക്ക് ഉത്തര കൊറിയ സന്ദര്‍ശനാനുമതി നല്‍കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെ നോട്ടപ്പുള്ളിയായ ഉത്തരകൊറിയ മെല്ലെ അയയുന്നതാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള സന്ദര്‍ശനമാണിത്. മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി യുഎന്‍ മനുഷ്യാവകാശ സമിതിയുടെ വിമര്‍ശനം യുഎസും മറ്റു ശത്രുക്കളും നടത്തുന്ന ഗൂഢാലോചനയാണെന്ന നിലപാടാണ് ഉത്തര കൊറിയയുടേത്.

You must be logged in to post a comment Login