ഭീകരതയ്‌ക്കെതിരെ നീക്കങ്ങളുമായി ട്വിറ്റര്‍; 36 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു

twitterഭീകരതയ്ക്കതിരായ പോരാട്ടത്തില്‍ ട്വിറ്ററും. 2015 ന്റെ പകുതി മുതല്‍ ആരംഭിച്ച നീക്കത്തില്‍ ഭീകരതയെ പിന്തുണച്ച 36 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത് എന്ന് ട്വിറ്റര്‍ ബ്ലോഗിലൂടെ അറിയിച്ചു.
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ട്വിറ്ററിലൂടെ സജ്ജീവമായി തുടരുന്നു എന്ന ആക്ഷേപം ട്വിറ്ററിനെ പലപ്പോഴും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. ഓണ്‍ലൈന്‍ ഭീകരതയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ട്വിറ്ററിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട 235,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ഫെബ്രുവരി മുതല്‍ നിരോധിച്ചത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകളുടെ ദിനംപ്രതിയുള്ള നിരോധനം കഴിഞ്ഞ വര്‍ഷത്തെക്കാളും 80 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.ജുലായില്‍, ഫ്രാന്‍സിലെ നൈസില്‍ നടത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണം ട്വിറ്ററിലൂടെ ഐഎസ് ആഘോഷിച്ചിരുന്നു. ഇത്തരം അക്കൗണ്ടുകളെ കണ്ടെത്താന്‍ പുതിയ സംഘത്തിന് രൂപം കൊടുത്തിട്ടുണ്ടെന്നും ട്വിറ്റര്‍ സൂചിപ്പിച്ചു

You must be logged in to post a comment Login