ഭീകരബന്ധം: മുന്‍ മേജര്‍ ജനറലിന്റെ മകന്‍ അഞ്ചു പാസ്‌പോര്‍ട്ടുകളുമായി ഗോവയില്‍ അറസ്റ്റില്‍

ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും സാദന മുസ്ലീം മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നിരവധി പാസ്‌പോര്‍്ട്ടുകളും ജിഹാദി ഗ്രൂപ്പുമായുള്ള ബന്ധവുമാണ് അറസ്റ്റില്‍ കലാശിച്ചത്.


MAJOR

 

പനാജി: ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മുന്‍ മേജര്‍ ജനറലിന്റെ മകനെ ഗോവയില്‍ തീവ്രവാദ വിരുദ്ധസ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ ആര്‍മിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയുടെ മകനെയാണ് എടിഎസ് പിടികൂടിയത്. ഡെറാഡൂണ്‍ സ്വദേശിയായ സമീര്‍ സര്‍ദാനയാണ് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പിടിയിലായത്.

സമീര്‍ സാദനയെ വാസ്‌കോയിലെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും സംശയകരമായ സാഹചര്യത്തിലാണ് പിടികൂടിയത്. മൂന്ന് ദിവസത്തോളം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സമീര്‍ സാദനയില്‍ നിന്നും 5 പാസ്‌പോര്‍ട്ടുകളും നാല് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഗോവ പൊലീസ് കണ്ടുകെട്ടി.

ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും സാദന മുസ്ലീം മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നിരവധി പാസ്‌പോര്‍്ട്ടുകളും ജിഹാദി ഗ്രൂപ്പുമായുള്ള ബന്ധവുമാണ് അറസ്റ്റില്‍ കലാശിച്ചത്. ഭീകര വിരുദ്ധ സേന ചോദ്യം ചെയ്ത് വരികയാണ് ഇയാളെ.

You must be logged in to post a comment Login