ഭീകരാക്രമണത്തില്‍ പാക് നടപടി വൈകുന്നു; ഇന്ത്യ പാക് ചര്‍ച്ച റദ്ദാക്കി!

Untitled-1121 (1)

ന്യൂഡല്‍ഹി: ഇന്ത്യപാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച റദ്ദാക്കിയത്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അറിയിച്ചത്. നേരത്തെ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെടുക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും ചര്‍ച്ചയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് നവാസ് ഷെരീഫ് ഉത്തരവിടുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ജനുവരി 15നാണ് ചര്‍ച്ച നടക്കേണ്ടിയിരുന്നത്. സമഗ്രമായ ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോള്‍ കാശ്മീര്‍ അടക്കമുള്ള എല്ലാ വിഷയങ്ങളും പരിഗണിക്കാനിരിക്കെയാണ് ചര്‍ച്ച റദ്ദ് ചെയ്തത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ കാശ്മീര്‍ അടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളതായിരുന്നു.

You must be logged in to post a comment Login