ഭീമന്‍ രഘുവിനെംതിരെ കേസ്

ചങ്ങനാശേരി- ഏഷ്യാനെറ്റില്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി പോയ ചലച്ചിത്ര നടന്‍ ഭീമന്‍ രഘുവും ഷോയുടെ നിര്‍മ്മാതാവും പുലി വാലു പിടിച്ചു.ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അഭിഭാഷകര്‍.ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിക്കിടെയാണ് ഭീമന്‍ രഘു മോശം പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം വന്നിരിക്കുന്നത്. പരിപാടിക്കിടെ വിധികര്‍ത്താവായിരുന്ന ഭീമന്‍ രഘു ചങ്ങനാശേരിയിലെ വക്കീലന്‍മാര്‍ അവരുടെ കോട്ട് 200 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയാണ് ജീവിക്കുന്നത് എന്ന കമന്റാണ് പരാതിക്ക് കാരണം.ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും ഈ പരാമര്‍ശം അദ്ദേഹത്തിന് ദോഷം ചെയ്തിരിക്കുകയാണ്.

ഇത്തരമൊരു പരാമര്‍ശത്തിലൂടെ ചങ്ങനാശേരിയിലെ അഭിഭാഷകരെ അധിക്ഷേപിച്ചെന്നും അപകീര്‍ത്തിയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഇരുവരും അഭിഭാഷകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്.മാനനഷ്ടത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും പരാതിയില്‍ പറയുന്നു.

You must be logged in to post a comment Login