ഭീമമായ പ്രതിഫലത്തിന് വേണ്ടിയല്ല പ്രഭാസ് ബാഹുബലി ഏറ്റെടുത്തത്; കാരണം ഇതാണ്

കൊച്ചി:എന്തായാലും പ്രഭാസിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങളാണ്.തന്റെ കരിയറിലെ നീണ്ട അഞ്ച് വര്‍ഷങ്ങളാണ് പ്രഭാസ് ബാഹുബലിയ്ക്ക് വേണ്ടി മാറ്റിവച്ചത്.
അഞ്ച് വര്‍ഷങ്ങള്‍ മാത്രമല്ല കഠിന പരിശ്രമങ്ങളും പ്രഭാസ് ചിത്രത്തിന് വേണ്ടി നടത്തിയിരുന്നു.

Related image

എസ് എസ് രാജമൗലി ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വന്‍ ബജറ്റിലൊരുക്കുന്ന ചിത്രമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ സിനിമയിലൂടെ ലഭിയ്ക്കുന്ന പ്രശസ്തിയോ ഭീമമായ പ്രതിഫലമോ ഒന്നുമല്ല പ്രഭാസിനെ മോഹിപ്പിച്ചത്. അതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്.
പ്രഭാസ് ഒരു രാജാവിന്റെ വേഷം ധരിച്ച് സ്‌ക്രീനില്‍ കാണണം എന്ന് നടന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു.

Related image

എസ് എസ് രാജമൗലി ബാഹുബലിയെ കുറിച്ച് പറഞ്ഞപ്പോള്‍ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രം പ്രഭാസിന് ബോധിച്ചു. പക്ഷെ ആ വേഷത്തില്‍ മകന്‍ എത്തുന്നത് കാണാന്‍ അച്ഛന് കഴിഞ്ഞില്ല. അതിന് മുന്‍പ് 2010 ഫെബ്രുവരി 12 ന് അദ്ദേഹം മരണപ്പെട്ടു.

You must be logged in to post a comment Login