ഭൂകമ്പം: ദുരിതബാധിതരെ സഹായിക്കാനുള്ള സന്ദേശവുമായി മണ്‍രൂപം

ഭുവനേശ്വര്‍: ഭൂകമ്പത്തില്‍ കഷ്ടത അനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ സഹായിക്കണമെന്ന് സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട്  ഒഡീഷയിലെ പൂരി ബീച്ചില്‍ സുദര്‍ശന്‍ പട്‌നായിക് മണ്ണില്‍ തീര്‍ത്ത പ്രതിമ ആളുകളെ അത്ഭുതപ്പെടുത്തുന്നു. ‘ഭൂകമ്പത്തിന് ഇരയായവരെ സഹായിക്കുക’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന അര്‍ത്ഥത്തിലാണ് മണ്‍രൂപം നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ ഈ മണല്‍ശില്‍പ്പം വഴി ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അതുവഴി നിരവധി ആളുകള്‍ നേപ്പാളിലുള്ളവര്‍ക്ക് സഹായവുമായി എത്തുമെന്നുമാണ് പട്‌നായിക് പറയുന്നത്.

You must be logged in to post a comment Login