ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി 5 വീണ്ടും വിജയകരം

ഭുവനേശ്വര്‍: ആണവായുധ വാഹകശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി 5 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷാ തീരത്തെ അബ്ദുള്‍ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്ന് ഞായറാഴ്ച രാവിലെ 9.40 നായിരുന്നു പരീക്ഷണം.

അയ്യായിരം കിലോമീറ്ററാണ് അഗ്‌നി 5 മിസൈലിന്റെ ആക്രമണ പരിധി. ഇത് ആറാം തവണയാണ് അഗ്‌നി 5 വിജയകരമായി പരീക്ഷിക്കുന്നത്. ജനുവരി 18 നാണ് ഇതിന് മുന്‍പ് ഒടുവില്‍ പരീക്ഷിച്ചത്.

You must be logged in to post a comment Login