ഭോപ്പാൽ വാതക ദുരന്തം; കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്. ഏഴായിരത്തി എണ്ണൂറ് കോടി രൂപ കൂടി യുണൈറ്റഡ് കാർബൈഡ് കോർപറേഷന്റെ പക്കൽ നിന്ന് ഇരകൾക്ക് ലഭ്യമാക്കണം.

1984ലെ ദുരന്തത്തിൽ മൂവായിരത്തിൽപ്പരം പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പേരെ ഗുരുതരമായി ബാധിച്ചെന്നും കേന്ദ്രം സമർപ്പിച്ച തിരുത്തൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login