ഭ്രാന്തമായ പ്രണയത്തിനു പിന്നില്‍

ഭ്രാന്തമായ പ്രണയം എന്നൊക്കെ നാം കഥകളില്‍ വായിച്ചിട്ടുണ്ട്.ചിലര്‍ അത്തരത്തില്‍ ചിലരെ പ്രണയിക്കാറുമുണ്ട്.കൂടാതെ പ്രേമം മൂത്ത് വട്ടായി എന്നൊക്കെ കൂട്ടുകാരെ കളിയാക്കി പറയാറുമുണ്ട്.അങ്ങനെ പ്രണയിക്കുന്നവര്‍ മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും കാര്യമാക്കാറില്ല .അവര്‍ക്ക് തങ്ങളുടെ പ്രണയമാണ് വലുത്.വീട്ടുകാരെയും നാട്ടുകാരെയും ഒഴിവാക്കുവാനും വേണമെങ്കില്‍ തന്റെ ജീവിതം തന്നെ അവസാനിപ്പിക്കാനും അവര്‍ തയ്യാറാകും.അഹങ്കാരികള്‍ എന്നാണ് പൊതുവേ അങ്ങനെയുള്ളവരെ പറയുന്നത് എന്നാല്‍ അവരുടെ അഹങ്കാരമല്ല അവരെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത് എന്നതാണ് സത്യം.നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന തലച്ചോര്‍ തന്നെയാണ്  ഭ്രാന്തമായ പ്രണയത്തിനു  കാരണം. അതിനുള്ള തെളിവ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ .

ഒരാള്‍ മറ്റൊരാളുമായി പ്രണയത്തിലാകുമ്പോള്‍ മസ്തിഷ്ക്കത്തിന്റെ ചില ഭാഗങ്ങളില്‍ രാസമാറ്റം ഉണ്ടാകുകയും അത് മറ്റു ഭാഗങ്ങളെ പ്രവര്‍ത്തന രഹിതമാക്കുന്നതുമാണ് ഇതിനു കാരണം.നാം പ്രണയബാദ്ധരാകുമ്പോള്‍ വിധി നിര്‍ണ്ണയത്തിനു നിര്‍ണ്ണായകമായ തലച്ചോറിലെ ഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നു.തങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയുടെ ചിത്രമോ അവരെ കുറിച്ചുള്ള ഓര്‍മ്മകളോ മാത്രം മതി ഇത്തരത്തില്‍ പ്രവര്‍ത്തനം മുടങ്ങാന്‍.ഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ തങ്ങളുടെ സാഹചര്യങ്ങളും വിലക്കുകളും എല്ലാം നാം മറക്കുന്നു എന്നതാണ് സത്യം.ഇതാണ് പ്രണയിക്കുന്നവര്‍  പരിസരം  മറന്ന് പ്രവര്‍ത്തിക്കുവാന്‍ കാരണം.അതുമാത്രമല്ല പ്രണയിക്കുന്ന സമയം തലച്ചോറിലെ കെമിക്കല്‍ ഡോപ്പമെന്‍ ഉയര്‍ന്ന തലത്തില്‍ എത്തുന്നു.മനുഷ്യര്‍ക്ക് വേദന,സുഖം തുടങ്ങിയ വികാരങ്ങള്‍ നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഘടകമാണ്  ഡോപ്പമെന്‍.ഒരാള്‍ക്ക് ലഹരി അഭിലാഷം തുടങ്ങിയവയെ പോലുള്ള ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതും ഡോപ്പമെന്‍ ആണ്.

You must be logged in to post a comment Login