മംഗലൂരു വിമാനത്താവളത്തിൽ ബോംബ് വച്ച സംഭവം; പ്രതി കീഴടങ്ങി

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചത് താനാണെന്ന അവകാശവാദവുമായി യുവാവ് പൊലീസിന് മുമ്പാകെ കീഴടങ്ങി.

ബുധനാഴ്ച രാവിലെയാണ് ഡിജി ഓഫീസിലെത്തി യുവാവ് കീഴടങ്ങിയത്. നിലവിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഹലസുർഗേത് പൊലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്.

തിങ്കളാഴ്ചയാണ് വിമാനത്താവളത്തിൽ നിന്ന് ബോംബ് കണ്ടെത്തുന്നത്. രാവിലെ 10 മണിയോടെയാണ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിനും വിശ്രമമുറിക്കും സമീപം ഉപേക്ഷിച്ച നിലയിൽ ലാപ്‌ടോപ്പ് ബാഗ് കണ്ടെത്തുന്നത്. തുടർന്ന് വിമാനത്താവള അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

You must be logged in to post a comment Login