മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ആ​ദാ​വാ​സി യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. അ​ട്ട​പ്പാ​ടി ക​ടു​കു​മ​ണ്ണ ഊ​രി​ലെ മ​ധു((27) ആ​ണ് മ​രി​ച്ച​ത്. മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്റെ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന അ​വ​നെ ത​ല്ലി​യ​വ​രും അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്റെ അ​മ്മ മല്ലി പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കണമെന്ന് ​സ​ഹോ​ദ​രി സ​ര​സു​വും ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച അ​രി​മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​ക്ര​മി​ക​ൾ മ​ധു​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ആ​ളു​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. വ​ന​ത്തി​ൽ​വ​ച്ചാ​ണ് ഇ​ക്കാ​ര്യ​മെ​ല്ലാം ന​ട​ന്ന​ത്. പി​ന്നീ​ടാ​ണ് ക​വ​ല​യി​ലേ​ക്ക് മ​ധു​വി​നെ കൊ​ണ്ടു​വ​ന്ന​ത്. തുടര്‍ന്ന് പൊലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

മു​ക്കാ​ലി​യി​ൽ​നി​ന്ന് പൊലീ​സ് ജീ​പ്പി​ൽ അ​ഗ​ളി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ മ​ധു​വി​ന് ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ടു. അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തിലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് അ​ഗ​ളി ഡി​വൈ​എ​സ്പി സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം പറയുന്നു.

You must be logged in to post a comment Login