മകന് വേണ്ടി വ്യാജ ജാമ്യക്കാര്‍: ബിജു രാധാകൃഷ്ണന്റെ അമ്മയെ അറസ്റ്റ് ചെയ്തു

രശ്മി വധക്കേസില്‍ ബിജുവിനെ വ്യാജ ജാമ്യക്കാരെ ഉപയോഗിച്ച് ജയിലില്‍ നിന്നും ഇറക്കി എന്ന കേസില്‍ ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ ആഗസ്റ്റ് മാസം രാജമ്മാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയിരുന്നു.

2006 ഫെബ്രുവരിയിലാണ് ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് ബിജു പറഞ്ഞിരുന്നത്.

എന്നാല്‍ സരിത എസ് നായരുമായുള്ള ബന്ധമാണ് രശ്മിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രാജമ്മാളിനും രശ്മിയുടെ കൊലപാതകം സംബന്ധിച്ച് വിവരമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

You must be logged in to post a comment Login