മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ഭക്തജനലക്ഷങ്ങള്‍

മകരവിളക്ക് പൂജയ്ക്കും ദര്‍ശനത്തിനും ഇനി ഏതാനം മണിക്കൂറുകള്‍ മാത്രമാണുള്ളത്. പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ നടന്നത്. സൂര്യോദയത്തിന് മുന്‍പായി മകര സംക്രമ സമയം വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണെന്ന് ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന വൈകിട്ട് 6.30 നാണ്.

തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കും. മകരജ്യോതി ദര്‍ശനത്തിനായി രണ്ടുദിവസമായി സന്നിധാനത്തേയ്ക്ക് വന്‍ ഭക്തജന പ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചതായി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. നിലയ്ക്കല്‍ മുതല്‍ ഇന്ന് വാഹന നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കും.

You must be logged in to post a comment Login